ക്ലാസ് മേറ്റ്സ് (4)

എല്ലാവരും തന്നെ കുടുംബസമേതം എത്തിയിരിക്കുന്നു. ഓരോ കുടുബവും എത്തുമ്പോള്‍ സംഘാടകരുടെ കണ്ണില്‍ ആഹ് ളാദ തിരയിളക്കം. ആദ്യത്തെ പരിപാടി ഞങ്ങള്‍ 4 വറഷം ഓടി നടന്ന് വിക്രുതികള്‍ കാണിച്ച കാമ്പസ് ഒന്നുകൂടി ചുറ്റിക്കറങ്ങുക. എത്ര സംഭവ ബഹുലമായിരുന്നു ആ 4 വറഷങ്ങള്‍ ……….. അന്ന് ഞങ്ങ ള്‍ 40 പേരായിരുന്നു.. ഇന്ന് കുടുംബവും, കുഞ്ഞുങ്ങളും ചേറന്നപ്പോള്‍ വലിയൊരാള്‍ ക്കൂട്ടമായിരിക്കുന്നു. ലിയോയും, ഗീവറഗ്ഗീസും മുന്നില്‍ നടന്ന് നേത്രുത്വം നല്‍കി. കോളേജും, കോഴി, താറാവ്, പശു, ആട് ഫാമുകളും, ഡയറിയും കയറിയിറങ്ങി. രസഗുള തന്ന് ഗീവറഗീസ് സല്‍ക്കരിച്ചു. പരിചയപ്പെട്ടും, തമാശ പറഞ്ഞും ഒടുവില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റ്റെ കവാട്തിലെത്തി. അന്ന് തല ഉയറത്തി നോക്കാന്‍ പോലും ഭയപ്പെട്ടിരുന്ന ഭീകരുടെ കൂടാരം, എങ്കിലും മുറ്റത്ത് ഭംഗിയുളള പൂന്തോട്ടവും, പുല്ല് തകിടിയും ഉണ്ടായിരുന്നു. ഇന്ന് കാടു പിടിച്ച് ഹോസ്റ്റല്‍ പരിസരം, പൊട്ടിയ മതില്‍, പൊളിഞ്ഞ ജനലും, കതകും… ഹോസ്റ്റല്‍ ഒരു ഭാറഗവിനിലയം പോലെ…. സങ്കടം തോന്നി.

“മേഴ്സിയെവിടെ?” കാമ്പസില്‍ കാലു കുത്തിയതേ ഞാന്‍ ചോദിച്ച ചോദ്യം ആവറത്തിച്ചു. എല്ലാവരും ക്ലാസിലെ പ്രധാനപ്പെട്ട വലിയ കുട്ടിയെ അന്വേഷിച്ചു.

“വരും. ഉടനെ വരും . 2 മണി മുതല്‍ ഞങ്ങള്‍ വിളിച്ചുകൊണ്ട് ഇരിക്കുകയാണ് . മേഴ്സി പറവാട്ടാനിയില്‍ നിന്ന് തിരിച്ചു കഴിഞ്ഞിരിക്കുന്നു.” ഗീവറഗ്ഗീസ്. വൈകാതെ മേഴ്സിയും ഭറത്താവ് ജോസഫ് സാറുമെത്തി. സാറ് കുട്ടിയായ് മേഴ്സിയെ കെട്ടി? പ്രേമമൊന്നുമല്ല. മേഴ്സി ആ ടൈപ്പല്ല. 1973 ല്‍ ഞാന്‍ കണ്ട അതേ മേഴ്സി തന്നെ. ഒട്ടും വളറന്നിട്ടില്ല. .. ഒരു മാറ്റവുമില്ല.. കാലം കാര്യമായ മിനുക്കു പണികളൊന്നും ചെയ്യാത്ത ഒരാള്‍കൂടി ഞങ്ങളുടെ ഇടയിലുണ്ട് സോമനാദ് . ഞങ്ങള്‍ ഡീനെന്നു വിളിക്കും. ബി.എസ്. സി. കഴിഞ്ഞു വന്ന് സോമനാദിന് ഇന്നുള്ള കഷണ്ടി അന്നേയുണ്ട്. ഫസ്റ്റ് ഇയറില്‍ റാഗു ചെയ്യാന്‍ വന്ന് സീനിയേഴ്സ് “ഫാദറാണോ വന്നത് കുട്ടിയെവിടെ എന്നു ചോദിച്ചു. പരിഹസിച്ചു. .. ചിരിച്ച് അട്ടഹസിച്ചു . …. ഭയപ്പെടുത്തി. പേടിച്ചോടിയ സോമനാദ് പിന്നീടൊരിക്കലും ഹോസ്റ്റലില്‍ കാലു കുത്തിയില്ലെന്നെത് ചരിത്രം.

“ക്ലാസ് രൂമിലൊന്നിരിക്കണം.“ മനസ്സിലെ മോഹം ഞാന്‍ തുറന്നു പറഞ്ഞു. ബാക്കിയുള്ളവര്‍ ഏറ്റു പറഞ്ഞു.


താക്കോലിനായി സംഘാടകര്‍ പരക്കം പാഞ്ഞു. മൂന്നാം വറഷ ക്ലാസിറ്റെ താക്കോല്‍ കിട്ടി. തുറന്നതും എല്ലാവരും ആവേശത്തോടെ, നൊസ്റ്റാള്‍ജിയയോടെ ക്ലാസ് റുമിലേക്ക്…. കുടുംബവും, കുഞ്ഞുങ്ങളും പിന്നാലെ………ഞങ്ങളുടെ രാജകീയമായ വിശാലമായ ക്ലാസ് റും അവറക്ക് വിസ്മയമായി. മുഴുവന്‍ തടിയിലാണ്. ബെഞ്ചും, ഡസ്ക്കും ഒട്ടിച്ചേറന്ന് മൂന്നു വരികളായി. പടിപടിയായി പൊക്കം കൂടി വരുന്ന് രീതിയിലാണ് ക്രമീകരണം. ക്ലാസിലെ ഇടതു വശത്തെ മുന്‍പിലെത്തെ ബെഞ്ച്ച് അതായിരുന്നു എന് റ്റെയും മേഴ്സിയുടെയും എക്കാലത്തേയും ഇരിപ്പിടം. എല്ലാവരും അവരവരുടെ പഴയ സീറ്റിലിരുന്നു. എന്‍ റ്റെ മനസ്സില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം തിര തല്ലി…….. എല്ലാവരുടേയും മനസ്സ് 30 വറഷങ്ങെള്‍ക്ക് പിന്നിലേക്കു പാഞ്ഞു……….


Did you enjoy this post? Why not leave a comment below and continue the conversation, or subscribe to my feed and get articles like this delivered automatically each day to your feed reader.

Trackbacks & Pingbacks

ക്ലാസ് മേറ്റ്സ് (4) » A Lady Vet…

From Gods Own Country

* Home
* About
* subscribe

ക്ലാസ് മേറ്റ്സ് (4)
Posted by admin on September 20, 2008 | Comments (0) | Trackbacks (0)

എല്ലാവരും തന്നെ കുടുംബസമ…


Comments

നിങ്ങളുടെ ആ കൂടിച്ചേരലിന്റെ സന്തോഷം നേരിട്ട് അനുഭവിയ്ക്കാന്‍ സാധിയ്ക്കുന്നതു പോലെ…
:)

Its happy to read the blog in Malayalam :)

thank u anish. comments inspire me to write. maria

Leave a comment

Line and paragraph breaks automatic, e-mail address never displayed, HTML allowed: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

(required)

(required)