ക്ലാസ് മേറ്റ്സ് (3)
ആഗസ്റ്റ് 11 എത്തി. ……. കോരിച്ചൊരിയുന്ന മഴ ……. കുഴിയായ വഴി …… ഞങ്ങള്‍
യാത്ര കെ. എസ്. ആറ്. റ്റി. സി. യിലാക്കി. കുറവിലങ്ങാട്ടുനിന്ന് 9 മണിക്കു പുറപ്പെട്ടു. കിട്ടിയത്
മണ്ണുത്തിയില്‍ സ്റ്റോപ്പുള്ള കോയമ്പത്തൂര്‍ ബസ് . ബസിറങ്ങിയതും മുമ്പില്‍ സുസ്മേരവദനനായി
താടി പോലും കറപ്പിച്ച് അരവിന്ദഘോഷ് . കുശലം പറഞ്ഞ് ഘോഷ് തിരക്കിട്ടു നടന്നു. …. …
‘“ ഘോഷ് നല്ല ചെറുപ്പമാണല്ലോ “ ഭറത്താവിന്റ്റെ കമന്റ്റ്.
“എന്റ്റെ പ്രായം”. ഞാന്‍ ഗമയില്‍ പറഞ്ഞു.
‘’ നിന്റ്റെ പ്രായം തോന്നില്ല. 10 വയസ്സ് കുറവ്. “ ഞാന്‍ ചമ്മി. ചുമ്മാ . തമാശ് ……
ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.
വെറ്ററിനറി കോളോജിന്റ്റെ ഗെയിറ്റു കടന്നു. പ്രൌഡഗംഭീരയായി കോളേജ് തല ഉയറത്തി
നില്‍ക്കുന്നു. “ അമ്മേ “. ഞാനരിയാതെ വിളിച്ചുപോയി. ആ പാദങ്ങളില്‍ തൊട്ടു നമസ്ക്കരിച്ചു. 1973
ല്‍ അമ്മ ഉദരത്തില്‍ പേറിയത് 38ആണ്‍കുട്ടികളെയും, 2 പെണ്‍കുട്ടികളേയും ……. 4 വറഷം
നീണ്ട ഗറഭകാലം. 1977ല്‍ സുഖപ്രസവം. അവരില്‍ കുറച്ചുപേരെ അമ്മ കൂടെ നിറുത്തി.
ബാക്കിയുള്ളവരെ സ്വദേശ്ത്തും വിദേശത്തും അയച്ചു. ആഡിറ്റോറിയത്തിനു മുമ്പില്‍ നിരനിരയായി
കിടക്കുന്നു വിലപ്പിടിപ്പുള്ള സങ്കരയിനം കാറുകള്‍. ……… അമ്മ ജന്മ്മം നല്‍കുമ്പോള്‍ വെറും
സാധാരണക്കാരായിരുന്നു ഈ മക്കള്‍ … ഇന്ന് എല്ലാവറക്കും താമസിക്കാന്‍ രമ്യഹറമ്മ്യങ്ങള്‍ …
യാത്ര ചെയ്യാന്‍ ആറ്ഭാടകാറുകള്‍ …… എല്ലാം അമ്മയുടെ അനുഗ്രഹം. അന്ന് വിരയും,
ഗ്രഹണിയും പിടിച്ച് മെലിഞ്ഞുണങ്ങി ഒട്ടിയ കവിളുമായി ഇരുന്നിരുന്ന പലരുമിന്ന് വെളുത്തു
തടിച്ച് യുവകോമളമ്മാരായി മാറിയിരിക്കുന്നു. പ്രായമായപ്പോള്‍ എന്റ്റെ ക്ലാസ് മേറ്റ്സ്
കൂടുതല്‍ സുന്ദരമ്മാരായിരിക്കുന്നു.
Did you enjoy this post? Why not leave a comment below and continue the conversation, or subscribe to my feed and get articles like this delivered automatically each day to your feed reader.
Trackbacks & Pingbacks
ക്ലാസ് മേറ്റ്സ് (3) » A Lady Vet…
ആഗസ്റ്റ് 11 എത്തി. ……. കോരിച്ചൊരിയുന്ന മഴ ……. കുഴിയായ വഴി …… ഞങ്ങള്‍
യാത്ര കെ. എസ്. ആറ്. റ്റി. സി. യി…
Comments
Leave a comment
Line and paragraph breaks automatic, e-mail address never displayed, HTML allowed: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>


നല്ല ഓര്‍മ്മകള്‍. അവതരണം കൊള്ളാം.
ആശംസകള്‍
saili kollaam.
nannaayittunt
ഒരിയ്ക്കല്‍ വന്ന് കമന്റിട്ടു പോയതാണല്ലോ. അടുത്ത ഭാഗമാണെന്നു കരുതിയാണ് വന്നത്. ബാക്കി എഴുതൂ
dear mam……..read ur classmates 3.really a fine literature..specially abt “garbhakalam of veterinary college”.i don’t kno how to congratulate u on this account………may god bless u to write more articles with fine literature………i am also trying to start a new blog…goodbaaaaaaaaaaye (just as the one given by sreekumar of nammal thammil)