ക്ലാസ് മേറ്റ്സ് ( 1)
ഞങ്ങള്‍ ക്ലാസ് മേറ്റ്സ് മണ്ണുത്തി വെറ്ററിനറി കോളേജില്‍ നിന്നും
പാസ് അവുട്ടായി 1977ല്‍ വേദനയോടെ വേറ്പിരിയുമ്പൊള്‍ ഒരു
വാക്കുണ്ടായിരുന്നു. നമ്മള്‍ എല്ലാ 5 വറഷം കൂടുമ്പഴും ഒത്തുകൂടും.
1982 ലെ ഞങ്ങ് ളുടെ ഒത്തുകൂടല്‍ എങ്ങെനെയൊ കേട്ടറിഞ്ഞാണത്രെ ലാല്‍
ജോസിന് ക്ലാസ് മേറ്റ്സ് സിനിമക്കുള്ള ക്ലു കിട്ടിത്.!!!??? . സിനിമക്കുളള
വിശദാംശങ്ങള്‍ ശേഖരിച്ചത് ഞങ്ങളുടെ അന്നത്തെയും, ഇന്നെത്തെയും,
എന്നത്തേയും സി. ആറ്. പി. (മോനിട്ടറ്) ഗീവറ്ഗീസിന്‍ നിന്ന്.???
( ആള്‍ അത്യാവശ്യം പുളു ഒക്കെ അടിക്കും )
73 ബാച്ച് ! മക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഒന്നൊന്നര ബാച്ച്!!!
രാജു, രഘു സഹോദങ്ങ് ള്‍ ദൈവത്തിന്‍ പ്രിയപ്പെട്ടെവരായപ്പോള്‍ ഞങ്ങളുടെ ദുഖം അണപൊട്ടി.
ഉന്നത പദവികളിലെത്തി ഏറേക്കാലം വകുപ്പ് തലവനായിരിക്കുമെന്ന് ഞങ്ങളു കൊതിച്ചിരുന്ന
സ്നേഹസമ്പന്നനായിരുന്ന ശ്രീധരന്റ്റെ വേറ്പാട് ഞങ്ങള്ക്ക് താങ്ങവുന്നതിലേറെ ആയിരുന്നു.
( സറ്ജറി ക്ലാസിലിരുന്ന് ഉറങ്ങിയ ശ്രീധരനെ ജോറ്ജു സാറ് പിടിച്ചു. ക്ലാസിലിരുന്ന് ഇനി ഉറങ്ങില്ലെന്ന ഡീനിറ്റെ കത്തില്ലാതെ ക്ലാസില്‍ കയറ്റില്ലെന്ന് ഉഗ്രപ്രതാപിയായ സാറ്. ….. ഡീന്‍ ചില്ലറയല്ല വിഷമിച്ചത്. )
വകുപ്പ് തലവന്‍ ക്ലാസ് മേറ്റാണെന്ന് പറഞ്ഞ് അഹങ്കരിക്കുന്ന ജൂനിയേഴ്സിനെ കാണുമ്പോള്‍
ഞങ്ങള്‍ ശ്രിധരനെ ഓറക്കും. ഞങ്ങളുടെ ശ്രീധരന്‍ ഇന്നും ഇരിക്കുമായിരുന്ന കസേര ………. ഞങ്ങളുടെ ദുഖം ഇരട്ടിക്കും.
“ നമ്മള്‍ പാസ് അവുട്ടായതിറ്റെ മുപ്പതാം വാറഷികം ആഘോഷിക്കുന്നു .” ഗീവറഗീസ് വിളിച്ചു
പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. . മുപ്പതു വറഷമോ??? മനസില്‍ ഞാനൊരു 22 കാരി. ഈശ്വരാ
വറഷങ്ങള്‍ പോയ പോക്കേ …….. ……. ………
മുപ്പതാം വാറഷികം ആഘോഷിക്കണമെന്ന ആശയം ഉദിച്ചത് ഗിരീഷിറ്റെ തലയില്‍. ഗീവറഗീസുമായി ആശയം പങ്കിട്ടു …… ഒരു കൊല്ലം തലയിലതു കൊണ്ടു നടന്നു രണ്ടാളും……….
2007 ഏപ്രിലില്‍ ത്രുശരിലെ ഹോട്ടല് മോട്ടീ മഹലില്‍ വച്ച് ഒത്തു കൂടിയ ക്ലാസ് മേറ്റ്സ്
തീരുമാനമെടുത്തു . 2007 ആഗസ്റ്റ് 11 ന്‍ നമ്മള്‍ ഒത്തുകൂടുന്നു. കുടുംബവും, കുഞ്ഞുങ്ങളുമായി, ഗുരുക്കനുമാരുമൊത്ത്.
Did you enjoy this post? Why not leave a comment below and continue the conversation, or subscribe to my feed and get articles like this delivered automatically each day to your feed reader.
Trackbacks & Pingbacks
Comments
Leave a comment
Line and paragraph breaks automatic, e-mail address never displayed, HTML allowed: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>


നൊസ്റ്റാള്‍ജിക്! വായിയ്ക്കുമ്പോള്‍ തന്നെ വല്ലാത്തൊരു സന്തോഷം.
