“പട്ടിയില്‍ പൊട്ടനുണ്ടൊ”
“പട്ടിയില് പൊട്ടനുണ്ടൊ“. ആലീസിന്റ്റെ ചോദ്യം കേട്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. ആലീസും.
“പട്ടരില്‍ പൊട്ടനില്ല. പൊട്ടനാണ്‍ ജില്ലാ കളക്ടറാകുന്നതെന്ന് കേട്ടിട്ടുണ്ട് . എന്താ ആലീസിറ്റെ പട്ടി പൊട്ടനാണൊ?”
“അതാ എനിക്കു സംശയം .“
“എന്താണു കാര്യം ?”
“നല്ല ശൌര്യം ഉണ്ടല്ലൊന്ന് ഓറ ത്താ ഒരു ജെറ മന്‍ ഷെപ്പറഡ് പട്ടിയെ വാങ്ങീത്. 6 മാ സ മായി നല്ല കാശു മൊടക്ക് ഒണ്ടെ. ഇതു വരെ ഒന്ന് കൊരച്ചിട്ടില്ല. കിട്ടുന്‍ എല്ലാരോടും നല്ല സ്നേഹ മാ. ദ്വേഷ്യ മേയില്ല. “
“ആരാണ്‍ കിട്ടുനെ നോക്കുന്നതും തീറ്റ കൊടുക്കുന്നതും “
“ജോച്ചായന്‍ . എന്റ്റെ ഹസ്ബന്റ്റ് “.
“ആളെങ്ങനെ ശാന്ത സ്വഭാവം ആണോ? “
“പാവ മാ. ദ്വേഷ്യ മേ ഇല്ല. എന്റ്റെ ഭാഗ്യം. എടുത്തു ചാട്ടമില്ല. വിനയത്തിലെ പിരിവുകാരോടും, ധറമ്മക്കാരോടു പോലും സംസാരിക്കു. ആരെന്തു പറഞ്ഞാലും വിശ്വസിക്കും, ആരേയും സഹായിക്കും. ഇങ്ങ നത്തെ സ്വഭാവം വച്ച് ഈ ഭൂമില്‍ ജീവിക്കാന്‍ വിഷ മമാ. മനുഷ്യര്‍ പറ്റിക്കൂന്നേ“
ആലീസിന്റ്റെ സംസാരം ചിരിയോടെ ഞാന്‍ കേട്ടിരുന്നു.
“വീടു കാക്കാനും, കള്ള മ്മാരെ പേടിപ്പിക്കാനും മിടുക്കുള്ള ഇന മാണെന്ന് പറഞ്ഞാ ഇവനെ മേടിച്ചത് . അച്ചായന്‍ കിട്ടൂനെ ജീവനാ. അവനു തീറ്റ കൊടുക്കുന്നതും, കുളിപ്പിക്കുന്നതും, ബ്രഷു ചെയ്യുന്നതുമൊക്കെ പുള്ളിക്കാരനാ . എന്നാ പറയാനാ അച്ചയനെപ്പൊലെ ഒരു പാവമായിപ്പോയി കിട്ടൂം. വളറത്തുന്ന ആളിന്റ്റെ സ്വഭാവം വരു മോ പട്ടിക്ക്?“ നിഷ്കളങ്കതയോടയായിരുന്നു ആലീസിറ്റെ ചോദ്യം.
“സ്വഭാവം കിട്ടിയില്ലെങ്കിലും , ഉടമയെ അനുകരിക്കും നായ്ക്കള്‍ . വീട്ടീല്‍ വരുന്നവരോടെല്ലാം നന്നായി പെരുമാറുന്നതെ കിട്ടു കാണുന്നുള്ളു . പിന്നെ അവനെന്തിന്‍ മോശമായി പെരുമാറണം. കുരച്ച് ആരെയെങ്കിലും പേടിപ്പിക്കണ്ട സാഹചര്യം കിട്ടു കാണുന്നില്ല. അതാണ്‍ കാര്യം. “
“എന്താണിങ്ങനെ?”
“ശൌര്യവും, ശൌര്യക്കുറവുമൊക്കെ പാരമ്പര്യമായി കിട്ടിന്നതാണ്‍. ഇന്‍ ബ്രീഡിങ്ങിലൂടെ ഉണ്ടാകുന്ന കുഞ്ഞിന്‍ ശൌര്യം കുറവായിരിക്കും. “
“അതെന്താണ്‍?”
“രക്തബന്ധമുള്ള മാതാപിതാക്കളില്‍ നിന്നു ജനിക്കുന്ന കുഞ്ഞുങ്ങള്‍.“
“ജെറമന്‍ ഷെപ്പെറഡ് കൊരച്ചില്ലെങ്കിലും , ആരു ക്ണ്ടാലും പേടിക്കും.“ ഞാന്‍ആശ്വസിപ്പിച്ചു.
“അതു ശരിയാ. അവ്ന്‍ ആറു മാസമേ പ്രായം ഉള്ളെങ്കിലും നല്ല വളറച്ചയാ. അവന്‍ ചിരിച്ചോണ്ട് ആരടെയേലും അടുത്തോട്ടു ചെന്നാലും ആരുമൊന്നു പേടിക്കും. അതും ജോച്ചായ്നെപ്പോലെ തന്നെ.”
“അതെന്താ ?”
“അച്ചായന്‍ ആളു പാവമാണേലും, ആരു കണ്ടാലും ഒന്ന് ഞെട്ടും. പൊക്കം ആറ് രണ്ട്. വെയിറ്റ് 100 കിലോ കഴിഞ്ഞു. “ആലീസിന്റ്റെ മുഖത്ത് അഭിമാനം.
“ഇങ്ങനെയുള്ള നായ്ക്കള്‍ ഉടമസ്തന്‍ വീട്ടിലില്ലെങ്കില്‍ നന്നായി വീടു നോക്കിക്കോളും. വരുന്നവരെ അറിയുന്ന ഭാവം കാണിച്ചെന്നു വരില്ല. പട്ടിക്കൂട് ആളുകളെ അധികം കാണാതെ വീടിന്റ്റെ പിറകു വശത്തോട്ടു മാറ്റാം. പിന്നെ രാത്രിയില്‍ അഴിച്ചു വിട്ടാലും കിട്ടൂന്‍ ഉത്തരവാദിത്വം ഉണ്ടായിക്കോളും.“
“ശരി ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ “
Did you enjoy this post? Why not leave a comment below and continue the conversation, or subscribe to my feed and get articles like this delivered automatically each day to your feed reader.
Trackbacks & Pingbacks
Comments
Leave a comment
Line and paragraph breaks automatic, e-mail address never displayed, HTML allowed: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>


കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
http://www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com