“എനിക്ക് ഒരു കുറ്റി പുട്ട് മുഴുവനും വേണം“
“എനിക്ക് കൂടൊടെ വേണം, പൊട്ടിക്കാതെ “ കുട്ടി വാശി പിടിച്ചു കരഞ്ഞു.
“2 എണ്ണം കഴിക്കു മോളെ , വേണോങ്കില്‍ എത്ര വേണേലും അമ്മ തരാമെന്നു പറഞ്ഞില്ലേ” അമ്മ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. കൂട്ടാക്കാതെ കുട്ടി കരച്ചില്‍ ഉച്ച്ത്തിലാക്കി. അമ്മയുടെ മനസലിഞ്ഞു. ബിസ്ക്കറ്റ് കൂടോടെ കൊടുത്തു. അമ്മ തോറ്റു. കുട്ടിയുടെ മുഖത്ത് വിജയഭാവം.
സൂസിയുടെ നായ ജാക്കിന് ചെവി വേദന പരിശോധിക്കാന്‍ ചെന്ന് തായിരുന്നു ഞാന്‍ .ചെവി ക്ലീന്‍ ചെയ്തു, ആന്റ്റിബയൊട്ടിക്കും, വേദന സംഹാരിയും നല്‍കി.
നായ്ക്കളുടെ ചെവി അഴ്ച യിലൊന്ന് ക്ലീന്‍ ചെയ്യണം . പ്രത്യേകിച്ച് രോമ മുളള , പൊങ്ങിയ , ചെവിയുള്ള ജെറ്മന്‍ ഷെപ്പറഡിനെ. അല്ലെങ്കില്‍ ഇതുപോലെ ഇന്‍ഫെക്ഷനാകും.“ ഞാന്‍ പറഞ്ഞു.
മടക്ക യാത്രയില്‍ ജാക്കായിരുന്നില് എന്‍ റ്റെ ചിന്തയില്‍ സൂസിയുടെ കുട്ടിയായിരുന്നു. എന്‍ റ്റെ ജീവിതത്തിലുണ്ടായ സമാന സംഭവവും, എന്‍ റ്റെ ചാച്ചന്‍ അതു കൈകാര്യം ചെയ്യ്ത രീതിയും അതെന്നെ പടിപ്പിച്ച പാടവും ഒറ്മ്മയിലേക്ക് ഒടിയെത്തി. നുര പൊട്ടിയ പൊട്ടിച്ചിരി ഞാന്‍ കടിച്ച് അമറത്തി.
ഞാന്‍ ഒന്നാം ക്ലാസില്‍ പടിക്കുന്ന് കാലം. ……………… …………. ………….
8 മക്കളില്‍ 7 മത്തവളായ ഞാന്‍ ചാച്ച്ന്‍ റ്റെയും അമ്മച്ചിയുടെയും ചെല്ല കുട്ടിയാണ് ( എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു ) പനി വന്നാല്‍ ഫിറ്റ്സ് വരും.. അതുകൊണ്ടെന്നെ തല്ലുകയൊ, ശാസിക്കുകയൊ പോലും ചെയ്യില്ല. ( പേടിച്ച് പനി വന്നാലൊ! ? )
ഒരു സാധാരണ കര്‍ഷകകുടുംബത്തിന്‍റ്റേതായഎല്ലാസന്തൊഷങ്ങ്ലും,സൌഭാഗ്യങ്ങളും സ്ങ്കടങ്ങ്ലും, ആകുലതകളും ഞങ്ങ്ലുടെ 10 അംഗ കുടുംബത്തിലുമുണ്ടായിരുന്നു.
“നേട്ടത്തില്‍ പാതി സൂക്ഷം, വരവറിയാതെ ചിലവു ചെയ്താല്‍ ഇരവു പകലു
കൂടാതെ എകാദശി നോക്കാം. “ ( മീനിങ്ങ് മനസിലായത് പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞ്. ) അമ്മ പതിവായി പറയുന്ന് ഡയലോഗ്.
പുട്ട്, ദോശ, കള്ളപ്പം പോലുള്ള പലഹാരങ്ങള്‍ വിരുന്നുകാര്‍ വരുമ്പൊഴൊ ,അപൂര്‍വങ്ങളില്‍ അപൂര്‍വം സാഹചര്യങ്ങളിലോ മാത്രമേ ഉണ്ടാക്കിയിരുന്നുള്ളു.
അന്ന് പുട്ടുണ്ടാക്കിയ ഒരു പ്രത്യേക ദിവസമായിരിന്നു. പുട്ടിന്‍റ്റെ നിര്‍മാണപ്രക്രിയകള്‍ തുടക്കം മുതല്‍ വാച്ച് ചെയയ്ത് അമ്മച്ചിയുടെ പിന്നാലെ ഞാനുണ്ട്.
അവസാനം കാത്തിരുപ്പ് അവസാനിച്ചു. അമ്മ പുട്ട് വിളമ്പാന്‍ തുടങ്ങി. മൂപ്പനുസരിച്ച്, വയറിന്‍റ്റെ കപ്പാസിറ്റി അനുസരിച്ച് കാല്‍, അര, മൂന്നിലൊന്ന്, മുക്കാല്‍, മുഴുവന്‍ പൂട്ട് അങ്ങിനെയാണ് വിളമ്പി.യത് .എന്‍റ്റെ പ്ലേറ്റില്‍ കാല്‍ പൂട്ടും, 2 ഞാലിപ്പുവനും. മൂത്ത ചേട്ടന്‍റ്റെ പ്ലെറ്റില്‍ ചുവപ്പു കലറ്ന്ന് ചാര നിറത്തില്‍
( കറത്താര്യ്യനൊ, ചെമ്പാവൊ നെല്ലിന്‍റ്റെതാണ് പുട്ടുപൊടി ) നീണ്ടു നിവറന്ന് അങ്ങനെ കിടക്കുന്നു ആവി പറക്കുന്ന ഒരു കുറ്റിപുട്ട്. പുട്ടിന്‍റ്റെ കഴുത്തില്‍ തേങ്ങാപ്പീര കൊണ്ട് നെക്ക്ലേസ്, കാലില്‍ വെള്ളി പാദസ്വരം, അരയില്‍ വെള്ളി അരഞ്ഞാണം. പുട്ടിനോട് മുട്ടിഉരുമ്മി 5 പഴം.
ഈ അനീതി എനിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരു പന്തിയില്‍
രണ്ട് ഊണ്. ഇതെന്തു നീതി? ഇതെന്തു ന്യായം? എന്‍റ്റെ കുഞ്ഞിച്ചോര തിളച്ചു. ………….. ………….
“എനിക്കു മുഴുവന്‍ പുട്ട് വേണം. “ ഞാന്‍ ചിണുങ്ങി .
“അതു കഴിക്ക് . കഴിച്ചു കഴിയുമ്പം തരാം.” അമ്മ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.
“ പറ്റി്ല്ല . എനിക്കു മുഴുവന്‍ പുട്ട് വേണം “ എന്റ്റെ ഒച്ച ഉയര്‍ന്നു.
ചാച്ചന്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നു. ശാന്തശീലനും , മിതഭാഷിയുമാണ് ചാച്ചന്‍ ഒച്ചയും, ബഹളവും തീരെ ഇഷ്ട്മല്ല.
“ചെവി കേക്കട്ടെ”. ചാച്ചന്‍റ്റെ ആദ്യത്തെ വാണിംഗ് ഞാന്‍ കാര്യമാക്കിയില്ല.
“പ …..റ്റു…..കേ……ല…… ………………. എ……..നി………ക്കു …………വേ ….ണം………. ഞാന്‍ കരച്ചില്‍ ഉച്ചത്തിലാക്കി.
“ഞാനങ്ങോട്ട് എണീറ്റ് വരണൊ?” ചാച്ചന്‍റ്റെ രണ്ടാമത്തെ വാണിംഗും ഞാന്‍ അവഗണിച്ചു.
ഞാന്‍ കരച്ചിലിന്‍റ്റെ വോളിയം കൂട്ടി.
“ചാച്ചന് ദ്വേഷ്യം വരുന്നുണ്ടെ” അമ്മച്ചിയുടെ മുന്നറിയിപ്പും ഞാന്‍ അവഗണിച്ചു. ( ഞാന്‍ ചാച്ചന്‍റ്റെ ചെല്ലക്കുട്ടിയല്ലേ )
എന്‍ റ്റെ കരച്ചില്‍ അത്യുച്ച്ത്തിലായി ……. ……….. …………
പിന്നീടെല്ലാം പെട്ടെന്നായിരുന്നു. കണ്ണടച്ചു തുറക്കുന്ന് വേഗത്തില്‍ ……….
ചാച്ച് ന്‍ വന്നതും എന്‍ റ്റെ പ്ലെറ്റ് പുട്ടോടെ അകാശവാണിയായി…….. ……
മുററ ത്തെ പേര യുടെ പൊക്ക ത്തിലൂടേ പറമ്പിലേക്ക് . ………
“ച്ചിലും ……“ ………… പ്ലേറ്റ് പൊട്ടിച്ചിതറി. ……….. പുട്ട് പതിനായിരം കഷണങ്ങ്ലായി. …………. പഴം പറന്ന് അപ്രത്യക്ഷമായി.
“ഇതെന്താണ്‍ പുട്ട് മഴയോ“? ആത്മഗതം പറഞ്ഞുകൊണ്ട് കൈസറ് ഓടി വന്ന്
പുട്ട് തരികള്‍ ഓരൊന്നായി തിന്നു.
വീട്ടില്‍ സൂചി വീണാല്‍ കേള്‍ക്കാവുന്ന് നിശബ്ദ്ത.
ചേച്ചിമാരും, ചേട്ടമ്മാരും അവരവരുട പുട്ട് പ്ലേറ്റുമായി മുറ്റ ത്തേക്ക് ഓടി. അവര്‍ അടക്കിപ്പിടിച്ച് തലതല്ലി ചിരിക്കുന്നതിന്‍റ്റെ മാറ്റൊലി എന്‍റ്റെ ചെവിയിലെത്തി. അതിലേറേ എന്നെ വിഷമിപ്പിച്ചത് ചിരിയടക്കാന്‍ പാടുപെട്ട് അടുക്കളയിലേക്ക് വലിഞ്ഞ അമ്മയുടെ മുഖം ആണ്.
“എന്നാലും എന്‍റ്റെ മനുഷേനേ നിങ്ങളാ പ്ലേറ്റു പൊട്ടിച്ചല്ലോ“
ചാച്ച് ന്‍ അമ്മയെ ദ്വേഷ്യ ത്തിലൊന്നു നോക്കി.
എനിക്കു നന്നായി വിശക്കുന്നുണ്ട്. എന്നേ രഹസ്യമായി വിളിച്ച് അമ്മ പുട്ട് തരുമെന്ന് ഞാന്‍ വെറുതെ മോഹിച്ചു. ചാച്ച് ന്‍ റ്റെ ശിക്ഷയില്‍ വെള്ളം ചെര്‍ക്കാന്‍ അമ്മയെ കിട്ടില്ല്.
നാണക്കേടുകൊണ്ട് ആരുടെയും മുഖത്തു നോക്കാന്‍മേല. ഞാന്‍ രണ്ടും കല്പിച്ച് പുറത്തിറങ്ങി. ചാമ്പയിലും പേരയിലും പരിശോധന നടത്തി . എന്‍റ്റെ പുട്ട് എന്നേ വിട്ട് പറന്ന പോയ വഴിയില്‍ നിന്ന പേരയില്‍ പഴുത്ത പേരക്ക.. നാലെണ്ണം തിന്ന് പ്പോള്‍ എന്‍റ്റെ കുഞ്ഞു വയറ് നിറഞ്ഞു.
എന്നെക്കണ്ട് വാലാട്ടി ഓടി വന്ന കൈസറിനെ ഞാന്‍ കല്ലു പെറുക്കി എറിഞ്ഞ് അരിശം തിര്‍്തു.
പിന്നെ കുറെക്കാലം പുട്ട് ഉണ്ടാക്കാന്‍ തന്നെ അമ്മക്കു പേടിയായിരുന്നു. പുട്ടെന്ന് വാക്കു പോലും നിരോധിച്ചു.
പക്ഷേ പുട്ട് പറക്കുനനത് ആംഗ്യ ഭാഷയില്‍ കാണിച്ച് പിന്നിട് എത്രയോ കാലം എന്‍റ്റെ സഹോദരങങളെന്നെ റാഗു ചെയ്തിരിക്കുന്നു…………………………..
Did you enjoy this post? Why not leave a comment below and continue the conversation, or subscribe to my feed and get articles like this delivered automatically each day to your feed reader.
Trackbacks & Pingbacks
“എനിക്ക് ഒരു കുറ്റി പുട്ട് മുഴുവനും വേണം“ » A Lady Vet…
എനിക്ക് കൂടൊടെ വേണം, പൊട്ടിക്കാതെ “ കുട്ടി വാശി പിടിച്ചു കരഞ്ഞു.
“2 എണ്ണം കഴിക്കു മോളെ , വേണോങ്…
Comments
Leave a comment
Line and paragraph breaks automatic, e-mail address never displayed, HTML allowed: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>


ബ്ലൊഗ്ഗര്‍ (വലിയ)ശിശു ആയ ഡൊക്ടറേ,
നന്നായിട്ടുണ്ടു കേട്ടൊ.നല്ല് ഓര്‍മ ശക്തിയാണല്ലൊ.
ഇനി ചില ഉപദേശം.
1.വേര്‍ഡ് പ്രെസ്സിനു കമന്റ് നോട്ടിഫിക്കേഷനുണ്ടൊ? ഉണ്ടെങ്കില്‍ “മറുമൊഴി” കളിലേ അതിനുള്ള ലിങ്ക് കൊടുക്കുക.
2.അഗ്രിഗേറ്ററുകള്‍ , തനിമലയാളം,ചിന്ത തുടങ്ങിയവ സന്ദര്‍ശിച്ചു മറ്റു ബ്ലോഗ്ഗുകളില്‍ ഇടക്കു കമന്റ്റുകള്‍ ഇടുക, മറ്റുള്ളവര്‍ നിങ്ങളെ പരിചയപ്പെടട്ടെ.
ഓഫ് ടോപിക്:
കേരള കര്‍ഷകനും കര്‍ഷകശ്രീയും മറ്റും ആളുകള്‍ കാശുകൊടുത്ത് വാങ്ങുന്നതായതിനാല്‍ എന്തായാലും വായിക്കും.
Your post is being listed by http://www.keralainside.net.
and the post introduction is given as
“എനിക്ക് കൂടൊടെ വേണം, പൊട്ടിക്കാതെ “ കുട്ടി വാശി പിടിച്ചു കരഞ്ഞു.
“2 എണ്ണം കഴിക്കു മോളെ , വേണോങ്കില്‍ എത്ര വേണേലും അമ്മ തരാമെന്നു പറഞ്ഞില്ലേ” അമ്മ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. കൂട്ടാക്കാതെ കുട്ടി കരച്ചില്‍ ഉച്ച്ത്തിലാക്കി. അമ്മയുടെ മനസലിഞ്ഞു. ബിസ്ക്കറ്റ് കൂടോടെ കൊടുത്തു. അമ്മ തോറ്റു. കുട്ടിയുടെ മുഖത്ത് വിജയഭാവം.
”കുഞ്ഞിച്ചോര തിളച്ചു. ………….. …………. ”അതെനിക്കിഷ്ട്ടായി..
ഇതു പോലെ ഒരു ഭാഗം പൊടിഞ്ഞ പുട്ട് എനിക്കു തന്നപ്പോ ഞാനും വിപ്ലവം ഉണ്ടാക്കിയിട്ടുണ്ട്.
ഇപ്പൊഴും ചേച്ചിമാരതൊക്കെ ഇടയ്ക്കു പറയും.
അപ്പോഴേ ഡാക്കിട്ടറേ, സ്വന്തം മകനു ഈ നല്ല സ്വഭാവം വല്ലതും കിട്ടിയിട്ടുണ്ടോ.
great experience . i too sat and thought of my childhood and the many incidences .
ഹഹഹ…നന്നായിട്ടുണ്ടല്ലോ, ഡോക്റ്ററുടെ കുത്തിക്കുറിയ്ക്കല്‍.ഒന്നു സ്പെല്ലിംഗ് ശ്രദ്ധിയ്ക്കാം. ഠ എന്നെഴുതാന്‍ Tha എന്നു എഴുതിയാല്‍ മതി.ഭാവുകങ്ങള്‍
ഹൊ ! പരന്നു പോയ പുട്ട്…ചിരിച്ചു കേട്ടോ..അതേയ്..ഇതൊന്നും അഗ്ഗ്രെഗേറ്റില്‍ വരുന്നില്ലല്ലോ…എന്ത് പറ്റി?