“പെണ്ണു വേണ്ടാ“
പെണ്ണു വേണ്ടാ“ താര താര തറപ്പിചു പറഞ്ഞു
“എന്താത്?“ ഞാന്‍ ചോദിചചു.
പെണ്ണാകുമ്പം ഇടക്കിടെ ഹിറ്റാകും.. . . . പിന്നെ കുറേ ദിവസം ബ്ലീഡിങ്ങ്. . . . .
കണ്ണുതെറ്റിയാല്‍ പണി പറ്റിക്കും. പിന്നെ പ്രസവം . . . കുഞ്ഞുങ്ങളേ കളയല്‍ ……… .പണിതന്നെ. പോരെങ്കില്‍ ഹീറ്റാകുമ്പം നാട്ടിലുള്ള ആണ്‍ പട്ടികള്‍ മുഴുവനും വീട്ടിനു ചുറ്റും കടി പിടിം ബഹളം……….”
പെണ്‍പ്ട്ടിയെ വളത്തിയാലത്തെ ദോഷങ്ങ് ള്‍ മുഴുവന്‍ താര ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.
“അതിന് പ്രസവം നിറുത്തിയാല്‍ പൊരെ? എനിക്ക് അനുഭവത്തില്‍ മനസ്സിലായത് നല്ലത് പെണ്‍പട്ടികളാണെന്നാ . നന്നായി ഇണങ്ങും, വീടു കാക്കും .അലഞ്ഞു തിരിയലും കുറവ്
.“ആണായാലോ?
ശൌര്യം പൊതുവെ കൂടുതലായിരിക്കും. വലിപ്പവും. ചെറുപ്പത്തില്‍ നന്നായി അനുസരിപ്പിച്ച് പരിശീലിപ്പിച് വളര്‍ത്തിയില്ലെങ്കില്‍ വലുതാകുമ്പൊ കൈകാര്യം ചെയ്യാന്‍ വിഷമിക്കും..
“അങ്ങനെ ആണെങ്കില്‍ എനിക്കു പെണ്ണു മതി.“
“പ്രായപൂര്‍ത്തി ആകുമ്പോള്‍ സ്പെയിംഗ് നടത്തിയാല്‍ മതി.“ പിന്നെ പ്രസവിക്കില്ല
“എന്താണ്‍ സ്പെയിംഗ്?”
“ഒപ്പറേഷനിലൂടെ യുട്ടെറസും അണ്ഡാശയവും നീക്കം ചെയ്യുതാണ് സ്പെയിംഗ്“
“അതുകൊണ്ട് ദോഷം വല്ലതും“?.
“യുട്ടെറസും അണ്ഡാശയവും സംബന്തിയായ ഒന്നും ഉണ്ടാകില്ല്.“
ഒന്നാമത് പ്രസവിക്കില്ലാ. ടുമറും ക്യാന്‍സറും, പയൊമെട്രയും ഉണ്ടാകില്ല്. “
“എന്താണ് പയൊമെട്ര?“
യൂട്ടറസില്‍ പഴുപ്പ് നിറയുന്ന രോഗം. ഒപ്പറേഷനാണ് പ്രതിവിധി
“വലിയ ചിലവ് ആകുമൊ?”
സര്‍കാര്‍ മ്രുഗാശുപത്രികളില്‍ 100 രൂപ ഫീസടക്കണം. മരുന്ന് ആശുപത്രിയില്‍ സ്റ്റോക്ക്
ഇല്ലെങ്കില്‍ വാങ്ങ് ണം..ആന്റിബയോട്ടിക്കും, ടെറ്റനസ്ടോകസോയിടും, മയക്കാനുള്ള
മരുന്നും …….. എല്ലാം കൂടി 300 രൂപയില്‍ താഴയെ ചിലവു വ രൂ.“
“അതു ശരി.“ താരയ്ക്ക് സന്തോഷമായി.
“പൂച്ച്യ്ക്കും ഈ ഒപ്പറേഷന്‍ നടത്താം.“ ഞ്ഞാന്‍ പറഞ്ഞു.
Did you enjoy this post? Why not leave a comment below and continue the conversation, or subscribe to my feed and get articles like this delivered automatically each day to your feed reader.
Trackbacks & Pingbacks
“പെണ്ണു വേണ്ടാ“ » A Lady Vet…
പെണ്ണു വേണ്ടാ“ താര താര തറപ്പിചു പറഞ്ഞു
“എന്താത്?“ ഞാന്‍ ചോദിചചു.
പെണ്ണാകുമ്പം ഇടക്കിടെ ഹിറ്റ…
Comments
Leave a comment
Line and paragraph breaks automatic, e-mail address never displayed, HTML allowed: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>


ചാത്തനേറ്: പേരില്ലേ ???
നല്ല ചിന്ത…പെണ്‍ പിള്ളേരായാലും ഇങ്ങനെ ആളുകള്‍ ചിന്തിച്ച് തുടങ്ങിക്കളയുമോ?
സ്വാഗതം ഡോക്ടര്‍
സ്വാഗതം. കൊള്ളാമല്ലോ തുടക്കം. പെണ്ണുങ്ങള്‍ (പട്ടികളാണേ) സഘടിക്കനിടയുണ്ട്. കുട്ടികളുടെ എണ്ണത്തിനു നിയന്ത്രണം വേണ്ടെന്നു ഈയിടക്കണ് ഇടയലേഖനം ഇറങ്ങിയത്.