മോഹന്‍ലാലിന്റെ സ്വന്തം സൂപ്പറ് താരങ്ങള്‍
Click on the image to get a larger version.
ക്ലാസ് മേറ്റ്സ് 5
മേഴ്സി പ0നത്തില്‍ ബഹുമിടുക്കി….. (ചുമ്മാ കാണാതെ പ0നം എന്ന് ആണ്‍കുട്ടികള്‍ കുശുമ്പ് പറഞ്ഞിരുന്നു) ക്ലാസിലിരുന്നാല്‍ മതി എല്ലാം തലയില്‍ കയറും. ബാക്കി കുട്ടികള്‍ പരീക്ഷത്തലേന്ന് ഉറക്കമിളച്ച് തല പുകക്കുമ്പോള്‍ ഇംഗ്ലീഷ് സിനിമയും കണ്ട്, ഇംഗ്ലീഷ് പാട്ടും പാടി മേഴ്സി റിലാക്സ് ചെയ്യും. നാലു വറഷവും എല്ലാവിഷയങ്ങെളക്കും എ + വാങ്ങിയ മേഴ്സിയുടെ ഏഴയലത്തുപോലും എത്താന്‍ ആണ്‍കുട്ടികള്‍ക്ക് ആര്‍ക്കും ആയില്ല. പരീക്ഷാദിവസങ്ങളില്‍ മേഴ്സിയുടെ പിന്നിലിരിക്കാന്‍ വന്‍ ഉന്തും, തള്ളുമായിരുന്നു. മേഴ്സിയൊരു ജീനിയസാണ്. ഒപ്പം ഒരു മാലഖയും. കുശുമ്പ്, കുന്നായ്മ, പരദൂഷണം പോലുള്ള മനുഷ്യസഹജമായ ഗുണങ്ങെളൊന്നും തൊട്ടു തീണ്ടിയിട്ടില്ലാത്ത മേഴ്സി ഇന്നുമെനിക്കൊരു അത്ഭുതമാണ്. കളിയും, ചിരിയും, അയവിറക്കലുമായി കുറച്ചുനേരം ഞങ്ങെള്‍ ക്ലാസിലിരുന്നു. ക്യാമറാകള്‍ തുരുതുരെ കണ്ണു ചിമ്മി.
ക്ലാസ് റുമില്‍ നിന്ന് മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ഇറങ്ങി, ഓഡിറ്റോ റിയത്തില്‍ ഒത്തുകൂടി. ഗുരുജനങ്ങള്‍ ഓരോരുത്തരായി എത്തിച്ചേര്‍ന്നു…… അവരെ സ്നേഹാദരങ്ങളോടെ ആനയിച്ചു. ഞങ്ങെളുടെ ഡീന്‍ സോമനാദ് അദ്ധ്യക്ഷനായി. എന് റ്റെ ബാച്ച് മെയിറ്റും, നല്ല കൂട്ടുകാരനുമായ മനോമോഹന്‍ അവതാരകനായി.
ആദ്യം ഓരോരുത്തരും കുടുംബത്തേയും, കുഞ്ഞുങ്ങളേയും പരിചയപ്പെടുത്തി. എല്ലാവരുടേയും കുട്ടികള്‍ നല്ല നിലയില്‍. കൂടുതല്‍ കുട്ടികളും എഞ്ചിനീയറിങ്ങ് ഫീല്‍ഡില്‍. മെഡിക്കല്‍ താല്‍പ്പര്യംപോര ( മുന്തിരിങ്ങ പുളിക്കും.)
എന്‍ റ്റെ ഊഴം എത്തി. ഞാനിതുവരെ പറയാതിരുന്ന രഹസ്യം ഞാന്‍ പുറത്തു വിട്ടു കോളേജില്‍ ചേര്‍ന്ന കാലം. ധാരാളം മാര്‍ക്കുമായി വന്ന് മേഴ്സിക്ക് മെഡിസിന്‍ കൈ എത്തും ദൂരത്ത്. എനിക്ക് കൈ എത്താ ദൂരത്ത്. മേഴ്സി പോയാല്‍ ഞാന്‍ തനിച്ചാകും. മേഴ്സിക്ക് മെഡിസിന്‍ കിട്ടല്ലേ …….. ഞാന്‍ മുട്ടിപ്പായി അപേക്ഷിച്ചു. (ക്രുരമായിപ്പോയി)
അരുംദാസ് ഭാര്യയും, മക്കളുമായെത്തി. ……. പരിചയപ്പെടുത്തിയപ്പോള്‍ എനിക്ക് ചിരിപൊട്ടി. ഫൈനലിയറില്‍ കൊക്കാലയില്‍ ഹോസ്പിറ്റല്‍ പ്രാക്ടീസിനെത്തിയതാണ് ഞങ്ങള്‍. ജോര്‍ജു സാറിന്‍ റ്റെ മുമ്പില്‍ പെട്ട എന്നേയും അരുമനേയും സാറ് പിടികൂടി. “ ഡാല്‍മേഷ്ന് റ്റെ (നായ) ക്യാറക്ടേസ് എന്തോക്കെ“? ചോദ്യം ഞങ്ങെളോടാണ്. അരുമന്‍ ആകാശത്തേക്കു നോക്കി. ഞാന്‍ തറയിലേക്കും. “ നാളെ റഫറു ചെയ്യതു വരണം.’“ സാറിന്‍ റ്റെ ഉഗ്ര ശാസനം. ഞാന്‍ അന്നു തന്നെ ലൈബ്രറിയില്‍ പോയി റഫറ് ചെയ്യ്തു . വെളുത്ത ശരീരത്തില്‍ കറുത്ത പൊട്ടുകള്‍. മെലിഞ്ഞ് ശരീരം. താരതമ്യേന നീണ്ട വാല്‍. ഞാന്‍ ഉരുവിട്ട് പടിച്ചു. അരുമന്‍ കാര്യമേ മറന്നു. പിറ്റേന്നാണ് ഓര്‍ത്തത്. “ലിസ്സേ റഫറു ചെയ്യ് തോ?” പരിഭ്രമത്തോടെ എന്നോടു ചോദിച്ചു. ഞാന്‍ പെട്ടെന്നു പറഞ്ഞു കൊടുത്തു. സാറിന്‍ റ്റെ മുമ്പില്‍ എന്നൊടു ചോദിച്ചോ എന്ന് ഭാവത്തില്‍ നിന്ന എന്നെ വിട്ട് പരുങ്ങലോടെ നിന്ന അരുമനെ സാറ് പിടിച്ചു. അരുമന്‍ പറയാന്‍ തുടങ്ങി “ നീണ്ട വാല്‍” (താരത മ്യേന പരിഭ്രമത്തില്‍ വിട്ടു പോയി.) ““പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നീളാത്തതാണ് പട്ടിയുടെ വാല്‍. “ സാറ് സംഹാരതാണ്ഡവമാടി. അരുമന്‍ എന്നോടു പിണങ്ങി. “അവളെന്നെ പറ്റിച്ചു“ പലരോടും പറഞ്ഞു നടന്നു. പിന്നീട് അരുമന്‍ ക്ലാസില്‍ വരുമ്പൊള്‍ അവളെന്നെ പറ്റിച്ചേ ………… അവളെന്നെ പറ്റിച്ചേ …….. അവളുടെ ……………….? കുട്ടികളുടെ കോറസ്സ് …………
ഉള്ളിലുയറന്ന് പൊട്ടിച്ചിരി ഞാന്‍ പണിപ്പെട്ടമര്‍ത്തി.
അടുത്തത് ഗുരുപൂജയായിരുന്നു. രാജ് മോഹന്‍ സാറ്, രാമചന്ദ്രന്‍ സാറ്, ശ്രീകുമാരന്‍ സാറ്, സോമന്‍ സാറ്, കുര്യ് ന്‍ തോമസ് സാറ്, ശാന്ത ടീച്ച് റ്, ഏലിയാസ് സാറ്, കൈമള്‍ സാറ്, ദേവസ്യാ സാറ്, വേണുഗോപാലന്‍ സാറ്, മുരളി സാറ്, രാജഗോപാല്‍ ന്‍ സാറ്, പ്ര് ഭാകരന്‍ സാറ്, ജോസ് സാറ് ……… ഞങ്ങ് ളുടെ പ്രിയപ്പെട്ട ഗുരുക്കന്മ്മാര്‍… ഓരൊരുത്തര്‍ക്കും ഗുരുദക്ഷിണ നല്‍കി… ആദരവോടെ ………. പ്രത്യേകതകള്‍ ഏറേയുള്ള ഒരു നല്ല ബാച്ചായിരുന്നു ഞങ്ങെളുടേതെന്ന് പറഞ്ഞു. ഓരൊരുത്തരും പഴയ കാലം അയവിറക്കി. എത്രയൊ കുട്ടികള്‍ക്ക് അറിവു പകര്‍ന്നു ….. ഇതുപോലൊരു ഒത്തുകൂടലും, ഗുരുപൂജയും ആദ്യ അനുഭവമാണെന്ന് ഗുരുമുഖത്തുനിന്ന് കേട്ടപ്പോള്‍ ഇതിനായി പണിപ്പെട്ട ഞങ്ങ ളുടെ പ്രിയ ചങ്ങാതിമാരെ ഓര്‍ത്ത് അഭിമാനം തോന്നി.
സൈനിക സ്കുളിന്‍ റ്റെ പുത്രനും, സകലകലാവ ല്ല ഭനുമായ മോഹനചന്ദ്രന്‍ കലാപരിപാടികള്‍ക്ക് നേത്രുത്വം നല്‍കി.
രാജമോഹന്‍ സാറ് പാടി …… തിളങ്ങുന്ന തലയിളക്കി …..ഭാവതീവ്രതയോടെ ….. സാറിന്‍ റ്റെ മാസ്റ്റര്‍ പീസ് …… മുല്ലപ്പും പല്ലിലോ മുക്കുറ്റിക്കവിളിലോ …………. കലാവിരുന്നിനൊപ്പം രുചികരമായ വിരുന്നൊരുങ്ങി. പാതിരാവരെ നീണ്ട സ് നേഹ സംഗമം കഴിഞ്ഞ് വീടെത്തുമ്പോള്‍ പുലരാന്‍ ഏറേ നേരം ബാക്കിയുണ്ടായിരുന്നില്ല.




